ഗുരുവായൂർ: നവരാത്രി ശനിയാഴ്ച തുടങ്ങിയതോടെ ക്ഷേത്രത്തിൽ ഉപദേവതയായ ഇടത്തരികത്തുകാവിൽ ഭഗവതിക്ക് തിരുവാഭരണങ്ങൾ ചാർത്തി വിശേഷ അലങ്കാരങ്ങൾ തുടങ്ങി. നവരാത്രിദിനങ്ങളിൽ പുലർച്ചെ മൂന്നിന് ദീപക്കാഴ്ചയോടെയാണ് ഭഗവതിക്കാവ് ഉണരുക.

ADVERTISEMENT

ഭക്തരുടെ വകയാണ് ഓരോദിവസത്തെയും പൂജയും ചുറ്റുവിളക്കും. ആദ്യദിനമായ ശനിയാഴ്ച ഗുരുവായൂരിലെ പൈതൃക ഹോട്ടൽ ശ്രീകൃഷ്ണഭവൻകാരുടെ വകയായിരുന്നു. ഞായറാഴ്ച ലണ്ടനിലെ വ്യവസായി തെക്കുമുറി ഹരിദാസിന്റെ വകയാണ് ആഘോഷം. വിജയദശമിനാളിലെ ആഘോഷം ഗുരുവായൂർ ദേവസ്വത്തിന്റേതാണ്ഹോട്ടൽ ശ്രീകൃഷ്ണഭവൻ 

ദേവിക്ക് എണ്ണ അഭിഷേകവും വാകച്ചാർത്തും കഴിഞ്ഞാൽ ഇളനീർ അഭിഷേകവും ശംഖാഭിഷേകവും നടക്കും. സ്വർണക്കിരീടവും ഹാരങ്ങളും പൊൻതിരുവായുധവും ചാർത്തിയശേഷം തൃമധുരം നിവേദിച്ച് വിശേഷപൂജയും ഉണ്ടാകും. അഷ്ടപദിയും ദേവീസ്തുതിയും കേളിയും നാഗസ്വരവും അലയടിക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here