ഇന്ന് (17.10.2020 ) തുലാം ഒന്നാംതീയതി ആണ്, മുപ്പട്ട് ശനി!. ശനിദോഷം അനുഭവിക്കുന്നവർ വ്രതം നല്ലതാണ്.
ശാസ്താവ്, ഇന്ന്വേട്ടേക്കരൻ, അന്തിമഹാകാളൻ, ഹനുമാൻസ്വാമി എന്നിവരെ ഭജിക്കുന്നതും വളരെ നല്ലത്.ഇവരുടെ ക്ഷേത്രദർശനം (പ്രോട്ടോകോൾ പാലിച്ച് പറ്റുന്നവർ) നടത്തി യഥാശക്തി വഴിപാട് നടത്തിയാൽ ഏഴരശ്ശനി, കണ്ടക -അഷ്ടമശ്ശനി ദോഷങ്ങൾ അകലും!രാവിലെ കുടുംബത്തിൽ തുലാസംക്രമ സമയം സംക്രമദീപം തെളിഞ്ഞിരിക്കട്ടെ,,.ഐശ്വര്യപൂർണമാവട്ടെ തുലാം മാസം!
ഓം ആദിത്യായനമഃ
ഓം അരുണായനമഃ
ഓം ആർത്തരക്ഷകായനമഃ

ഓം കൃഷ്ണാംഗായ വിദ്മഹേ സൂര്യപുത്രായ ധീമഹി തന്നോ സൗരി പ്രചോദയാത് ഓം കാം കാലഭൈരവായനമ:ഓം ശംശനീശ്വരായ നമ: ഓം ശാന്തായ നമ: (കുറഞ്ഞത് 9 ഉരു ജപം) കാക്കക്ക് എള്ളു കലർന്ന ഭക്ഷണം നൽകുക. ശാസ്താorഅയ്യപ്പക്ഷേത്രത്തിൽ നല്ലെണ്ണ സമർപ്പിക്കുക ‘ഇനിയൊരു മാസം തടസ്സങ്ങൾ നീങ്ങാനും ഐശ്വര്യം നിലനിൽക്കാനും ആദിത്യഹൃദയം, ഹനുമാൻ ചാലിസ ജപിക്കുക ‘
ശിവപഞ്ചാക്ഷരി സ്തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ
മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ
ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ
വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ
യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ
ഈ ഭഗവത് സ്തോത്ര ജപം കഴിഞ്ഞ് 108 ഉരു ശക്തി പഞ്ചാക്ഷരി ജപിക്കുക.
“ഓം ഹ്രീം നമ:ശിവയ”