ഗുരുവായൂർ: ചേർപ്പ് ദാരുശില്പി കിഴക്കൂട്ട് രാമചന്ദ്രൻ മകൻ സതീഷ് കുമാർ കുമിഴ് മരത്തടിയിൽ തീർത്ത ഒരിഞ്ച് മാത്രം വലുപ്പമുള്ള കൃഷ്ണശില്പമാണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്.
പ്രമുഖരായ ഒട്ടനവധി വ്യക്തികൾക്ക് വേണ്ടി വൈവിദ്ധ്യമാർന്ന ശില്പങ്ങൾ രൂപകല്പന ചെയ്തിട്ടുള്ള കലാകാരനാണ് സതീഷ് കുമാർ. അമേരിക്കയിലെ ഹരേ കൃഷ്ണപ്രസ്ഥാനത്തിന് വേണ്ടി ശ്രീകൃഷ്ണകഥകളടങ്ങിയ ശില്പങ്ങൾ തയ്യാറാക്കിയത് സതീഷ്കുമാറാണ്. പാലയൂർ പള്ളി ദേവാലയത്തിലെ ഔസേപ്പ് പിതാവിന്റെ ശില്പം രൂപകല്പന ചെയ്തതും സതീഷ് കുമാറാണ്. ഭരത് ഭൂഷൺ മോഹൻലാലിനു വേണ്ടി പ്രണയസൗഗന്ധികം ശില്പം രൂപപ്പെടുത്തി കൊടുത്തതും സതീഷ് കുമാറാണ്. ഒരിഞ്ച് വലുപ്പം മാത്രമുള്ള അപൂർവ്വ കൃഷ്ണശില്ലം ഇന്നേവരെ മറ്റാരുംതന്നെ ചെയ്തിട്ടുണ്ടായിരിക്കുകയില്ല.

ഈ ശില്പം ഇന്ന് വൈകീട്ട് ക്ഷേത്രത്തിനു മുന്നിൽ വെച്ച് ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ: മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി ഗുരുവായൂരപ്പന് സമർപ്പിച്ചു.
ചടങ്ങിൽ ശ്രീ: കെ പി ഉദയൻ , ബാബുരാജ് ഗുരുവായൂർ, സതീഷിന്റെ ഭാര്യ പ്രിയസതീഷ്, മകൻ ഭരത്ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.