ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ബ്രഹ്മകുളം ഇ കെ നായനാർ ചിൽഡ്രൻസ് പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗുരുവായൂർ നഗരത്തിന് സമാനതകളില്ലാത്ത മുന്നേറ്റം ഉണ്ടാക്കുവാൻ നിലവിലെ നഗരസഭ ഭരണസമിതിക്ക് സാധ്യമായിട്ടുണ്ട് . പ്രളയകാലത്തും കോവിഡ് കാലത്തും സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ ഇടപെടലാണ് നഗരസഭ നടത്തിയത് . വികസനം എന്നത് ഭാവി തലമുറയെ അടയാളപ്പെടുത്തി കൊണ്ട് കൂടിയാകണമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കുട്ടികളുടെ പാർക്കിന് നഗരസഭ നൽകിയ പ്രാധാന്യം മാനസിക ഉല്ലാസത്തിലൂടെ വളരുന്ന തലമുറയ്ക്ക് മാത്രമേ സമൂഹത്തെ മാനവീക ബോധത്തോടെ ദർശിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു .

ചടങ്ങിൽ മുരളി പെരുനെല്ലി എം എൽ എ അദ്ധ്യക്ഷത വഹിച്ചു .
കേന്ദ്ര സർക്കാരിൻ്റെയും കേരള സംസ്ഥാന സർക്കാരിൻ്റെയും ഗുരുവായൂർ നഗരസഭയുടെയും സംയുക്ത പദ്ധതിയായ അമൃത് പദ്ധതിയിലെ ഗ്രീൻ സ്പേസ് & പാർക്ക് സെക്ടറിൽ നിർമ്മാണം പൂർത്തീകരിച്ച ഇ കെ നായനാർ ചിൽഡ്രൻസ് പാർക്ക് 62 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത് .
കെ വി അബ്ദുൾ ഖാദർ എം എൽ എ , ഡോ : രേണുരാജ് ഐ എ എസ് , നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ , വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി എസ് ഷെനിൽ , എം എ ഷാഹിന , മുൻ കോർ കമ്മിറ്റി ചെയർമാൻ കെ പി വിനോദ് , നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് , മുനിസിപ്പൽ എഞ്ചിനീയർ പി ലീല , പദ്ധതി ഉദ്യോഗസ്ഥരായ പി വി നന്ദകുമാർ , പി മുകുന്ദൻ , പി എൻ മാധവൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here