ആലപ്പുഴ: രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്‌സി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ജലഗതാഗത മേഖലയിലെ ഹൈബ്രിഡ് ക്രൂയിസ് വെസല്‍, ബോട്ടുകള്‍, വാട്ടര്‍ ടാക്‌സികള്‍ എന്നി പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിക്കും.

പാണാവള്ളി സ്വകാര്യ യാര്‍ഡില്‍ വാട്ടര്‍ ടാക്‌സിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം നീറ്റിലിറക്കിയിരുന്നു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സി ആലപ്പുഴയിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്.

ഒരേസമയം 10 പേര്‍ക്ക് വാട്ടർ ടാക്സിയിൽ യാത്ര ചെയ്യാം. കാറ്റാമറൈന്‍ നിർമാണ രീതിയായതിനാൽ യാത്രാ സുഖവും ഏറെയാണ്. ഫാന്‍, ലൈറ്റ് എന്നിവ സൗരോർജ്ജത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. സുരക്ഷ സൗകര്യങ്ങൾക്ക് പുറമെ സഹായത്തിന് ഒരാൾകൂടി ബോട്ടിലുണ്ടാകും.

മണിക്കൂറിന് 1500 രൂപയാണ് നിരക്ക്. ശേഷിക്കുന്ന സമയത്തിന് മിനിറ്റുകള്‍ കണക്കാക്കി തുകയീടാക്കും. പതിനഞ്ചു നോട്ടിക്കൽ മൈലാണ് മണിക്കൂറിലെ വേഗത. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വാട്ടര്‍ ടാക്‌സിയുടെ സേവനം പ്രയോജനപ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here