ഗുരുവായൂർ: പാലക്കാട് നിന്ന്‌ തനിച്ച് ഗുരുവായൂരിലെത്തിയ വയോധിക അഭയം തേടിയത് നഗരസഭാ ഓഫീസിൽ.കൗൺസിലർമാരുടെ ഇടപെടലിനെ തുടർന്ന് ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി.ഇന്നലെ  വൈകീട്ടായിരുന്നു സംഭവം. നബീസ എന്നാണ് അവർ പേര് പറഞ്ഞത്.പാലക്കാടുള്ള വീട്ടിൽ നിന്ന് രാവിലെ പിണങ്ങിപ്പോന്നതാണത്രേ. സന്ധ്യയായപ്പോൾ കിടക്കാനിടം തരണമെന്ന അഭ്യർത്ഥനയുമായാണ് അവർ നഗരസഭ ഓഫീസിലെത്തിയത്.

കൗൺസിലർമാരായ ബഷീർ പൂക്കോടും, ടി. കെ.വിനോദ് കുമാറും ചേർന്ന് കാര്യങ്ങൾ തിരക്കി.വീട്ടിലേക്ക് പോകുന്നില്ലെന്നും,ഇവിടെ കിടന്നാൽ മതിയെന്നും അവർ പറഞ്ഞു. കൈയിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോൾ അതിൽനിന്ന് അവരുടെ വീട്ടിലെ ഫോൺ നമ്പർ ലഭിച്ചു.നബീസ എവിടേയ്ക്ക് പോയെന്നറിയാതെ പരിഭ്രമിച്ചിരിക്കുകയായിരുന്നു വീട്ടുകാർ. മാതാവിനെ എങ്ങോട്ടും വിടരുതെന്നും കൂട്ടിക്കൊണ്ടുവരാൻ രാത്രിയിൽ തന്നെ എത്താമെന്നും മകൾ അറിയിച്ചു. രാത്രി ഏറെ വൈകി സ്റ്റേഷനിലെത്തി കൊണ്ടുപോവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here