ചാവക്കാട്:താലൂക്ക് ആശുപത്രിയിലും , ഒരുമനയൂരിലും ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 48 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.താലൂക്ക് ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 26 പേരും ചാവക്കാട് നഗരസഭ പരിധിയില്‍ നിന്നുള്ളവരാണ്.ഗുരുവായൂര്‍ സ്വദേശികളായ രണ്ടു പേരും,ഒരു എടക്കഴിയൂര്‍ സ്വദേശിയുമാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ആകെ നൂറു പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.ഒരുമനയൂരില്‍ നടന്ന പരിശോധനയില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇവരെല്ലാം ഒരുമനയൂര്‍ പഞ്ചായത്തില്‍ നിന്നുള്ളവരാണ്.ഒരുമനയൂരില്‍ ആകെ 77 പേര്‍ പരിശോധനക്ക് വിധേയരായി.

LEAVE A REPLY

Please enter your comment!
Please enter your name here