വൈക്കം : അമ്മയെ കട്ടിലില്‍ ഷാളു കൊണ്ട് കഴുത്തുഞെരുക്കി കൊന്നതിനു ശേഷം സമീപമുറിയില്‍ മകന്‍ കെട്ടിത്തൂങ്ങി മരിച്ചു. ചെമ്ബ് മത്തുങ്കല്‍ ആശാരിത്തറയില്‍ തങ്കപ്പന്റെ ഭാര്യ കാര്‍ത്ത്യായനി 70 നെ യാണ് മകന്‍ ബിജു 45 കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്ന് മുപ്പതോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സഹോദരന്‍ സിജു പണിസ്ഥലത്തു നിന്ന് ഉച്ചയൂണിന് വീട്ടില്‍ എത്തിയപ്പോഴാണ് കട്ടിലില്‍ അമ്മ മരിച്ചു കിടക്കുന്നതു കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്ത മുറിയില്‍ ബിജു കെട്ടിത്തൂങ്ങി കിടക്കുന്നത് കാണുന്നത്. സിജുവിന്റെ അലമുറ കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഈ സമയം രണ്ടു പേരും മരിച്ചിരുന്നു. ഉടന്‍ തന്നെ പോലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തി.

കുറച്ചു മാസങ്ങളായി സ്ഥിരമായി പണിക്കു പോകാതെ ബിജു മദ്യത്തിനടിമയായിരുന്നു. വീട്ടുമുറ്റത്തു നിന്ന മരം വെട്ടി വിറ്റ കാശ് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കില്ലെന്ന് പറഞ്ഞതിന്റെ പ്രകോപനമാകാം കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ വൈക്കം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ . പോലീസ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും, ഫോറന്‍സിക്ക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here