ചാവക്കാട്: ചാവക്കാട് സിവിൽ സ്റ്റേഷനു മുന്നിലും മറ്റു പല പാതയോരങ്ങളിലും വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് പരിപാലിച്ചിരുന്ന അലി ഫരീദ് പരിസ്ഥിതി പ്രവർത്തകർക്ക് മാതൃകയാണെന്ന് ഓൺലൈൻ അനുശോചനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. പി.എ. രാധാകൃഷ്ണൻ പറഞ്ഞു. ജീവ ഗുരുവായൂരിന്റെ സജീവ പ്രവർത്തകനും ഗുരുവായൂർ പ്രദേശത്ത് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സേവനം നടത്തിയ വ്യക്തിയുമായിരുന്നു അലി ഫരീദ്. ഒട്ടേറെ വ്യത്യസ്ത വൃക്ഷങ്ങളുടെ തൈകൾ അദ്ദേഹം സ്വന്തം വീട്ടിൽ നട്ടുപിടിപ്പിച്ച് ആവശ്യക്കാർക്ക് സൌജന്യമായി നല്കിപ്പോരുകയും ചെയ്തു. പരിസ്ഥിതിരംഗത്തെ നികത്താനാവാത്ത നഷ്ടംതന്നെയാണ് അലിഫരീദിന്റെ മരണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. അഡ്വ. രവി ചങ്കത്ത്, ഹുസൈൻ വി.എം., കെ.യു. കാർത്തികേയൻ, ജിഷ സതീഷ്, വി.എം. സുകുമാരൻ, കെ.കെ. ശ്രീനിവാസൻ, ബഷീർ വടക്കേക്കാട്, മുരളീധര കൈമൾ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here