തൃശ്ശൂർ: തൃശൂരില്‍ ജില്ലയില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു. തിരുവില്വാമല പഴയന്നൂര്‍ പട്ടിപ്പറമ്പ് തീണ്ടാപ്പാറയിലാണ് പുതിയ സംഭവം . കഞ്ചാവ് കേസുകളിലെ പ്രതിയായ ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും പാലക്കാട് സ്വദേശിയായ ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

പഴയന്നൂരിലെ ചിക്കന്‍ സെന്റരിലെ ജോലിക്കാരായ ഇരുവരും വാടയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കൊലപാതകം. ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചെയൊ ആയിരിക്കാം സംഭവം നടന്നത് എന്നാണ് കരുതുന്നത്. ഇന്നലെ രാത്രി ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടിരുന്നതായും സമീപ വാസികള്‍ പറയുന്നു. ഇരുവരെയും അന്വേഷിച്ച് പാലക്കാട് നിന്നുള്ള ഒരു സംഘം എത്തിയിരുന്നതായും വിവരമുണ്ട്.

മുന്‍പ് കഞ്ചാവ് കേസില്‍ ഉള്‍പ്പെടെ പ്രതിയായിരുന്ന റഫീഖിന്റെ ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ ആശുപത്രിയിലേക്ക് മാറ്റി. കാലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഫാസിലിന്റെ അവസ്ഥ. അതുകൊണ്ടുള്‍പ്പെടെയാണ് വിവരം പുറത്തറിയാന്‍ വൈകിയതെന്നുമാണ് നിഗമനം.

12 ദിവസത്തിനിടെ തൃശ്ശൂര്‍ ജില്ലയില്‍ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്. രണ്ട് ദിവസം മുമ്പ് അന്തിക്കാട് നിധില്‍ എന്ന യുവാവിനെ വെട്ടിക്കൊന്നത്. അന്തിക്കാട് അദര്‍ശ് വധക്കേസ് പ്രതിയാണ് കൊല്ലപ്പെട്ട നിധില്‍. ഈ കേസില്‍ അന്വേഷണം തുടരുന്നതിടെയാണ് മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here