ഗുരുവായൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോട്ടലിന് ഗുരുവായൂർ നഗരസഭയിൽ തുടക്കം കുറിച്ചു .കെ വി അബ്ദുൾ ഖാദർ എം എൽ എ ഹോട്ടൽ ഉദ്ഘാടനം ഇന്ന് രാവിലെ നിർവ്വഹിച്ചു . 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന ജനകീയ ഹോട്ടൽ നിരവധി സാധാരണക്കാരായ മനുഷ്യർക്കാണ് ഉപകാരപ്പെടുന്നത് ഊണിന് ഒപ്പം പ്രത്യേക വിഭവങ്ങൾക്കും മിതമായ നിരക്ക് നൽകിയാൽ മതിയാകും . പ്രഭാത ഭക്ഷണവും അത്താഴവും തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമാക്കും ഹോംഡലിവറി സംവിധാനവും ഏർപ്പെടുത്തും .

ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയാണ് ഉച്ചയൂണ് ലഭിക്കുക . ആദ്യ ദിവസം തന്നെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ സംതൃപ്തിയോടെയാണ് മടങ്ങിയത് . ചോറ് , സാമ്പാർ , ഉപ്പേരി , അച്ചാർ , പപ്പടം എന്നിവ അടങ്ങുന്നതാണ് ഉച്ചയൂണ് മീൻ കറി , മീൻ വറുത്തത് , ചിക്കൻ തുടങ്ങിയവയാണ് പ്രത്യേക വിഭവങ്ങൾ . കുടുംബശ്രീയ്ക്കാണ് ഹോട്ടൽ നടത്തിപ്പ് ചുമതല പടിഞ്ഞാറെ നടയിലെ നഗരസഭ കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് .
ഉദ്ഘാടന ചടങ്ങിൽ ചെയർപേഴ്സൺ എം രതി ടീച്ചർ, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ ടി എസ് ഷെനിൽ , എം എ ഷാഹിന , നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് , ദേശീയ നഗര ഉപജീവന മിഷൻ സിറ്റി മാനേജൻ വി എസ് ദീപ , കുടുംബശ്രീ ചെയർപേഴ്സൺമാരായ ഷൈലജ സുധൻ , ബിന്ദു എം കെ എന്നിവർ സന്നിഹിതരായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here