ഗുരുവായൂർ: സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം ചിരിചലഞ്ചിൽ എടപ്പുള്ളി എരങ്ങത്തയിൽ പറമ്പിലെ ചെഞ്ചേരി വീട്ടിൽ സുധാകരന്റെയും സുലോചനയുടെയും ഭിന്നശേഷിക്കാരനായ സുധീറിന്റെ ചിരിക്കുന്ന മുഖം വൈറലായിരിക്കുകയാണ്. നഗരസഭയിലെ കൗൺസിലർ സുഷ ബാബുവിന്റെയും, പൊതുപ്രവർത്തകൻ സി എസ് സൂരജിന്റേയും ജ്യേഷ്ഠനാണ് സുധീർ. സൂരജിന്റെ സുഹൃത്ത് മനു എടക്കാട്ട് തന്റെ ഫേസ്ബുക്കിൽ സുധീറിന്റെ ചിരിക്കുന്ന മുഖം പോസ്റ്റിട്ടത്. മണിക്കൂറുകൾക്കകം പതിനായിരത്തിലധികം ലൈക്ക് ലഭിക്കുകയുണ്ടായി.

Click here for Facebook Post

വളരെ കഷ്ടത നിറഞ്ഞ ജീവിതത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കുമ്പോഴും, പൊതുപ്രവർത്തനത്തിലൂടെ ഒരു പ്രദേശത്തിന്റെ സ്നേഹവാത്സല്യങ്ങൾ നേടിയെടുത്തവരാണ് സുഷയും, സൂരജും എന്ന് നാട്ടുകാർക്കറിയാം. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വ പദവിയിലിരിക്കുമ്പോഴും ജാതിമത കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ഏതൊരാവശ്യത്തിനും ഏതുസമയത്തും ഓടിയെത്തുന്ന പൊതുപ്രവർത്തകനാണ് സി എസ് സൂരജ്

ജീവിതത്തിന്റെ ഒരുപാട് വേദനകളും, സങ്കടങ്ങളും മറ്റുള്ളവരെ സഹായിക്കുന്ന പ്രവർത്തനത്തിലൂടെ മറക്കുകയും മറയ്ക്കുകയും ചെയ്യുന്ന സൂരജിന്റെ യാത്ര വളർന്നുവരുന്ന യുവത്വത്തിന് മാതൃകയാണ്. ആത്മാർത്ഥതയും സത്യസന്ധതയും മാത്രം സമ്പത്താക്കി, ജീവിതയാതനകളിൽ ഉഴലുന്ന കുടുംബത്തിന്റെ അത്താണിയാണ് സൂരജ്. സ്വഭാവ സവിശേഷതയും, ഇടപെടലുകളും ഈ ചെറുപ്പക്കാരന്റെ സുഹൃത്ത് വലയത്തിന്റെ വ്യാപ്തി പരിശോധിച്ചാൽ മനസ്സിലാകും. നന്ദി എന്ന വാക്കിന് കാത്തുനിൽക്കാതെ പൊതുസമൂഹത്തിന്റെ ജനകീയ വിഷയങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്ന സൂരജ് നാടിന്റെ സ്പന്ദനമാണ്. സമൂഹത്തിന് നന്മയുടെ തണൽ വിരിക്കുന്ന ഈ കുടുംബത്തിന്, ഈ പുഞ്ചിരി എന്നുമെന്നും തിളങ്ങി നിൽക്കാൻ ജഗദീശ്വരൻ  അനുഗ്രഹിക്കട്ടെ..

LEAVE A REPLY

Please enter your comment!
Please enter your name here