ഗുരുവായൂര്‍: ഒരു ലക്ഷം രൂപ വില വരുന്ന രണ്ട് കറവയന്ത്രങ്ങളാണ് വഴിപാടായി ലഭിച്ചത്. യു.എസില്‍ താമസിക്കുന്ന ബീന മേനോനാണ് വഴിപാട് നല്‍കിയത്. കിഴക്കേഗോപുര നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, ഭരണസമിതിയംഗം എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജാകുമാരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. യന്ത്രം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോശാലകളില്‍ ഉപയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here