ചാവക്കാട്: ലോക ഭക്ഷ്യദിനമായ ഒക്ടോബർ  16 ന് ചാവക്കാട് നഗരസഭ ജനകീയ ഹോട്ടല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുകയാണ്. ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം 2020 ഒക്ടോബര്‍ 16 വെളളിയാഴ്ച കാലത്ത് 11 മണിക്ക്  നഗരസഭ ബസ് സ്റ്റാന്‍റ് പരിസരത്ത്  വെച്ച് ബഹു.ഗുരുവായൂര്‍ എം.എല്‍.എ. കെ.വി.അബ്ദുള്‍ ഖാദര്‍ നിര്‍വ്വഹിക്കുന്നു. വിശപ്പ് രഹിത നഗരം എന്നതാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്. നഗരസഭ ബസ് സ്റ്റാന്‍റ് ഷോപ്പിംഗ് കോംപ്ലക്സിലാണ് സംസ്ഥാന സര്‍ക്കാറിന്‍റെ പന്ത്രണ്ടിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോട്ടല്‍ ആരംഭിക്കുന്നത്.

ADVERTISEMENT

എല്ലാവര്‍ക്കും  20 രൂപക്ക് ഉച്ചഭക്ഷണം ജനകീയ ഹോട്ടലില്‍ നിന്ന് ലഭിക്കുന്നതാണ്.  കൂടാതെ പ്രഭാത ഭക്ഷണമുള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതിന് നഗരസഭ സംവിധാനം ഒരുക്കിയിട്ടുണ്ട്. അഗതികളും നിരാലംബരുമായവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നതാണ്.  നഗരസഭ കൈരളി കുടുംബശ്രീ യൂണിറ്റാണ് ജനകീയ ഹോട്ടല്‍ നടത്തുന്നത്. ജനകീയാസൂത്ര പദ്ധതിയില്‍ ഉള്‍പ്പടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് ജനകീയ ഹോട്ടലില്‍ ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതും സൗജന്യമായി കെട്ടിടം അനുവദിച്ചിട്ടുള്ളതുമാണ്. 

COMMENT ON NEWS

Please enter your comment!
Please enter your name here