ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലും, ക്ഷേത്രത്തിന്റെ കിഴേടം ക്ഷേത്രങ്ങളിലും ഈ വർഷത്തെ നവരാത്രി ആഘോഷം ചടങ്ങ് മാത്രമായി നടത്തും. കൊറാണ സാഹചര്യത്തിൽ എഴുത്തിനിരുത്ത് ഉണ്ടാകില്ല. അഷ്ടമംഗല പ്രശ്നത്തിലെ നിർദ്ദേശപ്രകാരം കൊല്ലംതോറും നടത്തിവരുന്ന മുറജപം ഈ വർഷം ഒക്ടോബർ 17 മുതൽ 21 ദിവസം പരമാവധി ചിലവ് കുറച്ച് നടത്താൻ ഭരണ സമിതി തീരുമാനിച്ചു. മുറജപത്തിലെ പ്രധാന ചിലവായ ദക്ഷിണ മുൻ വർഷത്തെ നിരക്കിൽ നൽകാനും തീരുമാനിച്ചു. വെള്ളിയാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ.വി.പ്രശാന്ത്, കെ.വി.ഷാജി, ഇ.പി.ആർ വേശാല മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ ടി ബ്രീജ കുമാരി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here