File photo by Unni Bhavana

ഗുരുവായൂർ: കൊവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഏകാദശി വിളക്കുകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ ഒരാനയെ മാത്രം വെച്ചുള്ള എഴുന്നെള്ളിപ്പോടുകൂടി ചടങ്ങ് മാത്രമായി നടത്താൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു. ഏകാദശി വിളക്കു നടത്തിപ്പിനുള്ള വഴിപാടുകാരുടെ തിയ്യതി നിശ്ചയിച്ചുള്ള ലിസ്റ്റ് ഭരണ സമിതി തയ്യാറാക്കി.

ചമ്പൈ സംഗീതോത്സവം ചടങ്ങ് മാത്രമായി നടത്താനും, പഞ്ചരത്ന കീർത്തനാലാപനം പരിമിതമായ എണ്ണം സംഗീതജ്ഞരെ ഉൾക്കൊള്ളിച്ച് നടത്താനും, ചമ്പ പുരസ്കാരം വായ്ക്കാട്ട് വിഭാഗത്തിലെ പ്രശസ്തനായ സംഗിതജ്ഞനു നൽകാനും തീരുമാനിച്ചു. ചമ്പ പുരസ്കാര സമർപ്പണത്തിന് അനുയോജ്യനായ സംഗിതജ്ഞനെ കണ്ടെത്താനുള്ള സബ് കമ്മിറ്റിയെ അടുത്ത ഭരണ സമിതി യോഗത്തിൽ നിശ്ചയിയ്ക്കും . വെള്ളിയാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ.വി.പ്രശാന്ത്, കെ.വി.ഷാജി, ഇ.പി.ആർ വേശാല മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ ടി ബ്രീജ കുമാരി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here