ഗുരുവായൂർ: ക്ഷേത്രം വഴിപാട് കൗണ്ടറിൽ ജോലി ചെയ്യവെ അനധികൃതമായി 34,000/- രൂപ. വിഴിപാട് കൗണ്ടറിൽ നിന്ന് കൊണ്ടുപോയ ജീവനക്കാരൻ വിഷ്ണദാസിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടുന്നതടക്കമുള്ള നടപടികൾക്ക് കുറ്റപത്രം നൽകാനും, ടിയാനെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകാനും ഭരണസമിതി തീരുമാനിച്ചു. വഴിപാട് കൗണ്ടറിൽനിന്ന് പണാപഹരണം നടത്തിയ കാര്യം യഥാസമയം റിപ്പോർട്ട് ചെയ്യാതെ വീഴ്ച വരുത്തിയ ക്ഷേത്രം സൂപ്രണ്ട്, മാനേജർ, ഡി.എ. എന്നിവരോട് വിശദീകരണം ചോദിയ്ക്കുവാനും ഭരണ സമിതി തീരുമാനിച്ചു.

വെള്ളിയാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ.വി.പ്രശാന്ത്, കെ.വി.ഷാജി, ഇ.പി.ആർ വേശാല മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ ടി ബ്രീജ കുമാരി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here