തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ വീണ്ടും കൊലപാതകം. കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു. അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ മുറ്റിച്ചൂർ സ്വദേശി കൂട്ടാല ഉദയന്റെ മകൻ നിധിൻ (അപ്പു-28) ആണ് കൊല്ലപ്പെട്ടത്..അന്തിക്കാട് മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപത്തായിരുന്നു കൊലപാതകം. കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ വണ്ടിയിലിടിച്ച് നിർത്തിച്ച് നിധിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന്‌ ശേഷം സംഘം മറ്റൊരു കാറിൽ രക്ഷപെട്ടു. 

ജൂലൈയിലാണ് ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ സംഘം വിളിച്ചിറക്കി വെട്ടിയത്. അതിന് ശേഷം കേസിലെ പ്രതികളെല്ലാം ഒളിവിൽ പോയി. സ്ഥലത്ത് തന്നെ താമസിച്ചുവന്നിരുന്ന ഹിരത്, നിജിൽ, ഷനിൽ, പ്രജിൽ, ഷിബിൻ, നിമേഷ്, നിതിൽ, വൈഷ്ണവ്, ശിഹാബ് എന്നിവരായിരുന്നു ആദർശ് വധക്കേസിലെ ഒമ്പത് പ്രതികൾ. മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഇവരെല്ലാവരും. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അന്തിക്കാട് മേഖലയിൽ തുടർക്കഥയാണ് .ജില്ലയിൽ ഒരാഴ്ചക്കുള്ളിൽ ഇത് നാലാമത്തെ കൊലപാതകമാണിത്. അന്തിക്കാട് തന്നെ രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here