രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോ​ഗ്യ നില മെച്ചപ്പെട്ടെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. നടന് ആന്‍ജിയോ​ഗ്രാം ടെസ്റ്റ് നടത്തിയെന്നും വയറിനുള്ളിലെ അവയവങ്ങള്‍ക്ക് മുറിവില്ലെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയിലായിരുന്ന നടനെ മുറിയിലേക്ക് മാറ്റി. ഇനിയും അഞ്ച് ദിവസം കൂടി താരം ആശുപത്രിയില്‍ തുടരും.

കാര്യമായ വേദന ഇല്ലാത്തതിനാല്‍ ആദ്യം ശ്രദ്ധിക്കാതിരുന്ന ഈ വേദന അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here