ഗുരുവായൂർ: ലൈഫ്മിഷനും, അനുബന്ധ അഴിമതി കഥകളിലും, സ്വപ്ന നിയമനം ഉൾപ്പടെ വിഷയങ്ങളിലും പരസ്യമായി ക്രമക്കേടുകൾ അന്വേഷണ കമ്മീഷനുകൾ കണ്ടെത്തിയിട്ടും നിലനിൽപ്പിനായി കള്ളം ആവർത്തിച്ച് പറയുന്ന കേരള മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി.

ഇതേ ആവശ്യം മുൻനിർത്തി ജില്ലയിൽ ജനപ്രതിനിധികളും, ഡി.സി.സി.പ്രസിഡണ്ടും, നേതാക്കളും ഇന്ന് നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം കൂടി പ്രകടിപ്പിച്ച് കൊണ്ടു്. മമ്മിയൂർ കൈരളിജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പടിഞ്ഞാറെ നട സെൻ്ററിൽ എത്തി യോഗം ചേർന്ന പ്രതിക്ഷേധ സമരം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറണാട്ട് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമാരായ ശശി വാറണാട്ട്, അരവിന്ദൻ പല്ലത്ത്, ഒ.ബി.സി.സെൽ ബ്ലോക്ക് ചെയർമാൻ.പി.ജി.സുരേഷ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here