ഗുരുവായൂർ: കണ്ണൂർ യൂണിവേഴ്സിറ്റി പഠന കേന്ദ്രമായി തെരെഞ്ഞെടുത്ത ദളിത് നോവലുകളെ കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റ് നേടി പ്രദേശ ത്തിന് അഭിമാനം പകർന്ന അദ്ധ്യാപക കൂടിയായ പ്രിൻസി ലിജിത്ത് തരകന് ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടം സ്നേഹാദരം നൽക്കി അനുമോദിച്ചു.

സുകൃതം വൈസ് പ്രസിഡണ്ട് ബാലൻ വാറനാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗൃഹാതരത്വ സമാദരണ സദസ്സു് മുൻ ഗുരുവായൂർ നഗരസഭ ചെയർമാനും, സെൻ്റ് ആൻണീസ് പള്ളി മതബോധന കേന്ദ്രം മുൻ പ്രധാന അധ്യാപികയുമായിരുന്ന മേഴ്സി ജോയ് ഉൽഘാടനം ചെയ്യത് ഉപഹാര വിതരണവും നിർവഹിച്ചു. പുഷ്പ ശിവദാസ് പൊന്നാട സമർപ്പണവും, വിഷായാവതരണവും , കുമാരി ശിൽപ്പഗുരുവന്ദനവും നടത്തി. എസ്. കൃഷ്ണദാസ് ആശംസകൾ നേർന്ന് സംസാരിച്ചു. മധുര വിതരണവും ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here