ഗുരുവായൂർ: വെറും 20 രൂപ നൽകിയാൽ ഉച്ചയൂണ്. സുഭിക്ഷകേരളം പദ്ധതിയുടെ ജനകീയ ഹോട്ടൽ ഗുരുവായൂരിലും തുറക്കുന്നു. ഉദ്ഘാടനം തിങ്കളാഴ്ച നടത്തുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. പടിഞ്ഞാറേ നടയിൽ മുനിസിപ്പൽ റസ്റ്റ് ഹൗസിലാണ് ഹോട്ടൽ തുടങ്ങുന്നത്. ചോറ്, സാമ്പാർ, ഉപ്പേരി, അച്ചാർ എന്നിവയാകും 20 രൂപയ്ക്ക് കിട്ടുക. സ്പെഷ്യൽ വേണമെങ്കിൽ പ്രത്യേകം തുക നൽകണം. കുടുംബശ്രീക്കാണ് ചുമതല. ജില്ലയിൽ ജനകീയ ഹോട്ടൽ ആദ്യം തുടങ്ങിയത് കുന്നംകുളത്താണ്. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചും ആളുകൾ കൂട്ടംകൂടിയിരിക്കാനുള്ള സാഹചര്യം ഒഴിവാക്കിയുമാണ് ഹോട്ടൽ നടത്തുകയെന്ന് നഗരസഭാ ചെയർപേഴ്‌സൺ എം. രതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here