ഗുരുവായൂർ: സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സ. സനൂപിന്റെ ആർഎസ്‌എസ്- ബജ്‌രംഗ്‌ദൾ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ ഗുരുവായൂരിൽ ബ്രാഞ്ച്‌ കേന്ദ്രത്തിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി കെ ആർ സൂരജ്‌ മമ്മിയൂർ അത്താണി ബ്രാഞ്ചിൽ ഉദ്ഘാടനം ചെയ്തു. എം കെ രമേഷ്‌ അധ്യക്ഷനായി. വിവിധ ബ്രാഞ്ചുകളിൽ ഉണ്ണി വാറണാട്ട്‌, സിന്ധുബാബു ലത പുഷ്ക്കരൻ കെ എൻ രാജേഷ്‌ കെ കെ സുകേഷ്‌ പി ശങ്കുണ്ണിരാജ്‌ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here