വടക്കേകാട്: ടി.എം.കെ. ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ വടക്കേകാട് പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഒരു പോലീസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാണ് കൂടുതൽ പേരിലേക്ക് രോഗം വന്നതെന്നാണ് വിലയിരുത്തൽ. പരിശോധനകൾ നടന്ന് കൊണ്ടിരിക്കുകയാണ് കൂടുതൽ പോലീസുകാരെ ഇനിയും പരിശോധന നടത്താനുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്രയധികം പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത് സ്ഥിതിമോശമാകാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here