പ​യ്യ​ന്നൂ​ര്‍: സൗ​ര​യൂ​ഥ​ത്തി​ലെ ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ ഭൂ​മി​യോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്തെ​ത്തുമെന്ന് വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ക്കു​കയെന്നും. രാ​വി​ലെ അ​ഞ്ച് വ​രെ കാ​ണാമെന്നും പ​യ്യ​ന്നൂ​ര്‍ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഗം​ഗാ​ധ​ര​ന്‍ വെ​ള്ളൂ​ര്‍ അ​റി​യി​ച്ചു. ഭൂ​മി​യി​ല്‍ നി​ന്ന് 62,170,871 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​മാ​കും ഉ​ണ്ടാ​വു​ക. ച​ന്ദ്ര​ന്‍റെ തൊ​ട്ടു​മു​ക​ളി​ലാ​ണ് (പ​ടി​ഞ്ഞാ​റ്‌) ചൊ​വ്വ​യു​ടെ സ്ഥാ​നം. രാ​ത്രി എ​ട്ടോടെ നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന ഉ​യ​ര​ത്തി​ലെ​ത്തും. മു​മ്പ​ത്തേ​ക്കാ​ള്‍ വ്യ​ക്ത​മാ​യി ചൊ​വ്വ​യെ കാ​ണാ​ന്‍ ക​ഴി​യുമെന്നും ഡി​സം​ബ​ര്‍ വ​രെ ചൊ​വ്വ​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് വ്യാ​ഴ​ത്തെ​യും ശ​നി​യെ​യും കാ​ണാ​ന്‍ ക​ഴി​യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന​ല്ല തി​ള​ക്ക​മു​ള്ള​ത് വ്യാ​ഴ​വും അ​തിന്‍റെ തൊ​ട്ടു​മു​ക​ളി​ലു​ള്ള​ത് ശ​നി​യു​മാ​യി​രി​ക്കും.

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ഇതിനു കൊടുത്തിരിക്കുന്നത്‌. നേരിയ അന്തരീക്ഷത്തോടുകൂടിയുള്ള ഒരു ഭൗമഗ്രഹമാണ് ചൊവ്വ, ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെ ഉൽക്കാ ഗർത്തങ്ങളുണ്ടെന്നതിനു പുറമേ അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ, മരുഭൂമികൾ, ഭൂമിക്കു സമാനമായി ധ്രുവങ്ങളിൽ മഞ്ഞുപാളികൾ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത്

അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ്, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന ഉത്തരാർദ്ധഗോളത്തിലെ നിരപ്പായ ബൊറീലിസ് തടം ഒരു വലിയ ഉൽക്കാപതനം മൂലമുണ്ടായ ഒന്നാണെന്ന് അനുമാനിക്കപ്പെടുന്നു. ഗ്രഹത്തിന്റെ ഭ്രമണവും ചാക്രികമായ കാലാവസ്ഥാമാറ്റവും ഭൂമിയിലേതിന് സമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here