ഗുരുവായൂർ: ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം 12 പോലീസുകാർക്ക് കോവിഡ്. ഇവരെ ദേവസ്വത്തിന്റെ പാഞ്ചജന്യം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ഇതോടെ ക്ഷേത്രസുരക്ഷ ഉൾപ്പെടെ ഡ്യൂട്ടിക്ക്‌ പോലീസിന്റെ കുറവുണ്ടായി. നേരത്തെ, ഫ്രീ സത്രത്തിൽ താമസിക്കുന്ന പതിനഞ്ചോളം ക്യാമ്പ് പോലീസുകാർക്ക് കോവിഡ് ഉണ്ടായിരുന്നു. ഒരാഴ്ച സത്രം അടച്ചിടുകയും ചെയ്തിരുന്നു. ടെമ്പിൾ സ്റ്റേഷനിലുള്ളവർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് പരാതി നൽകാനും മറ്റും ആളുകളുടെ വരവ് കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here