ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡിൽ കൺഡൈമെന്റ് സോണായ പുലിമാന്തിപറമ്പ് ലക്ഷം വീട് കോളനിയിൽ വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ്‌ വിതരണം ചെയ്തു.  കോളനിയിലെ മുഴുവൻ വീടുകൾക്കും വേണ്ട ഭക്ഷ്യകിറ്റ്‌  ദളിത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി T.V. കൃഷ്ണദാസ്‌ , K.P.S.T.A. സംസ്ഥാന സമിതി അംഗം റൈമണ്ട് മാസ്റ്റർ, ബൂത്ത്‌ പ്രസിഡന്റ്‌ ബഷീർ കുന്നിക്കൽ , ഹാരിഫ് ഉമ്മർ, വൈഷ്ണവ്ദാസ്‌  എന്നിവർ ചേർന്ന്  മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ ഏറത്ത്  ബാലേട്ടന് കൈമാറി. പ്രവർത്തകരായ രാജൻ പുലിക്കോട്ടിൽ, ഉണ്ണികുട്ടൻ, രജീഷ്, മണികണ്ഠൻ തുടങ്ങിയവർ എല്ലാ വീടുകളിലും കിറ്റുകൾ നേരിട്ട് വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here