ചാവക്കാട്: സേവാഭാരതി ചാവക്കാടിൻറെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയുടെ ഭാഗമായി ചാവക്കാട് താലൂക്ക്‌ ആശുപത്രിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോ.ജോൺ ബാബു ഉദ്ഘാടനം ചെയ്തു.സേവാഭാരതി ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് കെ.എം. രാജീവ് അധ്യക്ഷത വഹിച്ചു.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ,ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി.അജയ്കുമാർ, നഴ്സിംഗ് സൂപ്രണ്ട്‌ ഇൻചാർജ് കെ.പി.റോസിലി,ഹെഡ് നേഴ്സ്‌ ലൗലി എന്നിവർ സംസാരിച്ചു.സേവാഭാരതി ചാവക്കാട് മുനിസിപ്പൽ സമിതി ഭാരവാഹികളായ ജനറൽ സെക്രട്ടറി കെ.എ.ബിജു,വൈസ് പ്രസിഡന്റ്മാരായ വി.എ.മനോജ്,ടി.വി.ആനന്ദൻ,ജോയിന്റ് സെക്രട്ടറിമാരായ ഷീല സുനിൽകുമാർ,എം.ആർ.പ്രേംദാസ്‌,ഖജാൻജി ടി.സി.രാജീവ്,അംഗങ്ങളായ  എ.സി.സുനിൽകുമാർ,പി.സി.ദിനമണി,യു.കെ.മണികണ്ഠൻ,രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ചാവക്കാട് നഗർ കാര്യവാഹ് മനോജ് പുന്ന,രശാന്ത് കുഞ്ചേരി,വിവേക് ആലുംപടി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം സേവാഭാരതി പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായത്. 

LEAVE A REPLY

Please enter your comment!
Please enter your name here