തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 ന് രാവിലെ 9 മണി മുതല്‍ 31 വരെയാണ് 144 പ്രഖ്യാപിച്ചത്. അഞ്ചിലധികം പേര്‍ കൂട്ടംകൂടി നിന്നാല്‍ നടപടിയുണ്ടാകും. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും മറ്റും നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു.
പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാനും അധികാരം നല്‍കി.

ഓഫിസുകളിൽ പോകാനും വാഹനങ്ങൾ കാത്തുനിൽക്കുന്നതിനും ഇതു തടസ്സമാകില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫിസ് അറിയിച്ചു. കടകൾ തുറക്കാനും തടസ്സമില്ല. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. ജില്ലകളിലെ സാഹചര്യം പരിശോധിച്ച് കലക്ടർമാർക്കു കൂടുതൽ കർശന നടപടി സ്വീകരിക്കാം. കോവിഡിന്റെ ദ്രുതവ്യാപനം നടക്കുന്ന പ്രദേശങ്ങളിലാകും നിരോധനാജ്ഞ പ്രഖ്യാപിക്കുക. ആൾക്കൂട്ടം ഉണ്ടാകുന്നത് കോവിഡിന്റെ സൂപ്പർ സ്പ്രെഡിനു കാരണമാകുമെന്ന് ഉത്തരവില്‍ പറയുന്നു. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കർശനമായിരിക്കും. ഈ പ്രദേശങ്ങളിലുള്ളവർ ആശുപത്രി ആവശ്യങ്ങൾക്കു മാത്രമേ പുറത്തുപോകാവൂ. ഇവിടെയുള്ളവർ ഓഫിസുകളിൽ പോകുന്നതിനെക്കുറിച്ച് ഇതു സംബന്ധിച്ച ഉത്തരവിൽ വിശദമാക്കിയിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here