ഗുരുവായൂർ: യൂ.പി യിൽ മൃഗീയമായി പീഡിപ്പിയ്ക്കുകയും, കൊല ചെയ്യുകയും ചെയ്ത യുവതിയുടെ കുടുംബത്തിന് മനസാക്ഷി മരവിയ്ക്കാത്ത മനുഷ്യമനസ്സുകളുടെ അനുഭാവം പ്രകടമാക്കി ഗുരുവായൂരിൽഗാന്ധി സ്മൃതി മണ്ഡപത്തിനു് മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകൾ മെഴുകുതിരി പ്രകാശിപ്പിച്ച് പങ്കാളികളായി. കൊല്ലപ്പെട്ട യുവതിയുടെ വസതിയിലേക്ക് ആശ്വാസ കണികയുമായി വന്ന രാഹുൽ ഗാന്ധിയെ തടയുകയും, മർദ്ദിക്കുകയും ചെയ്തു പി.പോലീസിൻ്റെയും, അധികാരികളുടെയും കാടത്തത്തിനെതിരെ തുടർന്ന് പ്രതിക്ഷേധവും രേഖപ്പെടുത്തി.മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷനായി. വി.കെ.സുജിത്ത് പി.കെ.ജോർജ്. സി. മുരളി,സി. എസ്. സൂരജ്, ജോയ് തോമാസ് ,കണ്ണൻ അയ്യപ്പത്ത് ,എ .എം. ജവഹർ ,സി.അനിൽകുമാർ,ആസിഫ് മാണിക്കത്ത് . പടി, പ്രകാശൻ നെന്മിനി, മനീഷ് നീലിമന, കണ്ണൻ വട്ടേക്കാടത്ത് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here