ഗുരുവായൂർ: ക്ഷേത്രത്തിലെ അഡ്വാൻസ് ബുക്കിംഗ് കൗണ്ടറിലെ ക്ലാർക്ക് ആയിരുന്ന പി വിഷ്ണുദാസിനെ പണം തിരിമറി നടത്തിയതിന്റെ പേരിൽ അഡ്മിനിസ്ട്രേറ്റർ സസ്പെൻഡ് ചെയ്തു. 24 ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണുദാസ് അന്നത്തെ വരവായ 33,522 രൂപ മേശയിൽ വച്ചിട്ടുണ്ടെന്ന് പിറ്റേദിവസം രാവിലെ ഡ്യൂട്ടിക്ക് എത്തുന്ന ക്ലാർക്കിനെ ഫോണിൽ അറിയിച്ചു. എന്നാൽ മേശയിൽ പണം കണ്ടില്ലെന്ന വിവരമറിയിച്ചതിനെ തുടർന്ന് വിഷ്ണുദാസ് ക്ഷേത്രത്തിലെത്തി തിരച്ചിൽ നടത്തി.

ഉച്ചയോടെ ഇയാൾ ഈ തുക ദേവസ്വത്തിലടച്ചു. പണം പിന്നീട് അയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് സമ്മതിച്ചതായി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. ക്ലാർക്കിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here