ഗുരുവായൂർ: ലോകവും, കാലവും കണ്ട ഏറ്റവും മികച്ച കർമ്മവര്യനും, എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് തെളിയിയ്ക്കുകയും ചെയ്ത ഏവരും ആരാധിയ്ക്കുന്ന മാതൃകാ മഹത്വവുമായ മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിനത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ പുഷ്പ്പാർച്ചന നടത്തി പ്രണാമം ഒരുക്കി സ്മരണാജ്ഞലി അർപ്പിച്ചു.

ഐതിഹാസിക നവോത്ഥാന സമരത്തിൻ്റെ പ്രചോദനം നൽകുവാൻ ഗാന്ധിജി ഗുരുവായൂരിലെത്തി പുണ്യം നൽകിയ ഇടമായ നഗരസഭ. ഗാന്ധി സ്മൃതി മണ്ഡപ പരിസരത്ത് ഒരുക്കിയ സ്മൃതിസദസ്സ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടും, ജില്ലയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായ പി.ഐ. ലാസർ മാസ്റ്റർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു,

ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.പി. ഉദയൻ , ബ്ലോക്ക് സെക്രട്ടറി വി.കെ.സുജിത്ത്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ, മഹിളാ കോൺഗ്രസ്സ് മണ്ഡലം.പ്രസിഡണ്ട് .മേഴ്സി ജോയ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലംപ്രസിഡണ്ട് സി.എസ്.സൂരജ്, മുൻ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ്, കൗൺസിലർമാരായ പ്രിയാരാജേന്ദ്രൻ, ശ്രീദേവി ബാലൻ, സുഷാബാബു, മണ്ഡലം ഭാരവാഹികളായ ഷൈൻ മനയിൽ, ടി.വി.കൃഷ്ണദാസ്, സി.മുരളീധരൻ, കർഷക കോൺഗ്രസ്സ് മണ്ഡം പ്രസിഡണ്ടു് വി.എം.വഹാബ്, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി വിഷ്ണുതിരുവെങ്കിടം, ബൂത്ത്, വാർഡ് നേതാക്കളായ ടി.ബാലകൃഷണഅയ്യർ, ജോയ് തോമാസ് , പ്രേംകുമാർ ജി. മേനോൻ ,പ്രമീള ശിവശങ്കരൻ ,കണ്ണൻ ‘അയ്യപ്പത്ത്, ജയൻ മനയത്ത്, കൃഷ്ണദാസ് പൈക്കാട്ട്, ടി.എ.റെയ്മണ്ട് മാസ്റ്റർ, വി.എം.മുഹമ്മദുണ്ണി, ആരീഫ് മാണിക്കത്ത് പടി, വി.ഹരിദാസ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ നവനീത് എടപ്പുള്ളി, സ്റ്റാൻജോ മേലിട്ട്, ഹരികൃഷ്ണൻ വടക്കുട്ട് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here