ഗുരുവായൂർ: നീതിയോട് കണ്ണടയ്ക്കുന്ന കോടതി വിധികൾക്കെതിരെ, നെറികേടുകളെ ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്യുന്നതിനെതിരെ ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസസമരം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച ഉപവാസസമരം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജന.സെക്രട്ടറി എച്ച്.എം നൗഫൽ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജന.സെക്രട്ടറിമാരായ സുബിഷ് താമരയൂർ, റിഷി ലാസർ, നിസാമുദ്ധീൻ, മണ്ഡലം പ്രസിഡന്റുമാരായ തെബ്ഷീർ മഴുവഞ്ചേരി, മുഹമ്മദ് ഫത്താഹ്, ഹിഷാം കപ്പൽ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here