തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യം സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ഈ ആവശ്യം ഉന്നയിച്ച് പല തവണ സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് തിയറ്ററുകൾ തുറക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. മറ്റ് സിനിമ സംഘടനകളുടെ പിന്തുണ തേടുമെന്നും കേരള ഫിലിം ചേംബർ അധികൃതർ അറിയിച്ചു.

ഒക്ടോബർ 15 മുതൽ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാമെന്ന കേന്ദ്ര അനുമതിയെതുടർന്നാണ് ഫിലിം ചേംബറിന്റെ പ്രതികരണം. വിനോദ നികുതി ഒഴിവാക്കണമെന്ന് നേരത്തെ പ്രൊഡ്യൂസെഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here