ഗുരുവായൂർ: ഗുരുവായൂർ നഗരസഭയ്ക്ക് കാൽ നൂറ്റാണ്ട് ബുധനാഴ്ച തികഞ്ഞു. ടൗൺഷിപ്പ് ഭരണത്തിൽനിന്ന് ജനാധിപത്യഭരണത്തിന്റെ 25 വർഷം തികഞ്ഞ ദിവസം. 25 വർഷം തികഞ്ഞ ബുധനാഴ്ച രാവിലെ ഗൂഗിൾ മീറ്റ് വഴി കൗൺസിൽ യോഗം ചേർന്നിരുന്നു.

1995 സെപ്‌റ്റംബർ 26-നായിരുന്നു ഗുരുവായൂർ നഗരസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. കൗൺസിലർമാരുടെ ആദ്യത്തെ യോഗം 30-ന് ചേർന്നു. ചെയർമാനെ തിരഞ്ഞെടുക്കാത്തതിനാൽ ഒന്നാംവാർഡിലെ കൗൺസിലർ ജാഷിക ബാബുരാജിന്റെ അധ്യക്ഷതയിലായിരുന്നു ആദ്യത്തെ യോഗം. ഒക്ടോബർ നാലിനാണ് പ്രഥമ ചെയർപേഴ്‌സണായി പ്രൊഫ. പി.കെ. ശാന്തകുമാരി തിരഞ്ഞെടുക്കപ്പെട്ടത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സംസ്‌കൃതം അധ്യാപികയായിരിക്കേയാണ് ശാന്തകുമാരി ചെയർപേഴ്‌സണായത്. കേരളത്തിലെ ഏക ടൗൺഷിപ്പായിരുന്നു ഗുരുവായൂർ.

LEAVE A REPLY

Please enter your comment!
Please enter your name here