തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ അണ്‍ലോക്ക് അഞ്ചില്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിരുന്നില്ല .എന്നാൽ സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള അണ്‍ ലോക്ക് 5 മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ നടപ്പാക്കൂ എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം .

ഒരാഴ്ച കൂടി കേസുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക.അതേസമയം ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയെങ്കിലും കേരളത്തില്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബർ.

LEAVE A REPLY

Please enter your comment!
Please enter your name here