ഗുരുവായൂർ: സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ 2020 ജനുവരി 1 മുതൽ നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ അടുത്ത കാലത്തായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും വീണ്ടും ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. കടകൾ തുറന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് സ്ക്വാഡ് പരിശോധന ഊർജ്ജിതമാക്കുന്നതിന് നഗരസഭ തീരുമാനിച്ചിരിക്കുന്നു. ആകയാൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കാരിബാഗുകൾ എന്നിവയുടെ സംഭരണം വിൽപ്പന ഉപയോഗം എന്നിവ കർശനമായി ഒഴിവാക്കേണ്ടതാണെന്ന് അറിയിക്കുന്നു. പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുക്കേണ്ട സാഹചര്യം ഉണ്ടായാൽ അത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here