ഗുരുവായൂർ: ഇ-കൊമേഴ്സിന് യുഎഇയിലുള്ള സ്വാധീനത്തെ കുറിച്ച് ഗവേഷണം നടത്തിയ മുഹമ്മദ് ഫൈസലിന് അമേരിക്കയിലെ AZTECA യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു . ഗുരുവായൂർ തൈക്കാട് സ്വദേശിയാണ് ഡോ. മുഹമ്മദ് ഫൈസൽ ബിസിനസ് മാനേജ്‌മെന്റിൽ അമേരിക്കയിലെ AZTECA യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് (Ph.D) നേടിയ മുഹമ്മദ് ഫൈസൽ. ഗുരുവായൂർ തൈക്കാട് തട്ടായിൽ മുഹമ്മദ് എന്നവരുടെ മകനാണ്.

ഇ-കൊമേഴ്സിന് യു.എ.ഇ യിലുള്ള സ്വാധീനത്തെക്കുറിച്ചാണ് ഗവേഷണം നടത്തിയത്. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ കുടുംബവുമൊത്ത് ദുബായിലാണ് താമസം. അവിടെ സ്വന്തമായി ഒരു ഇ-കൊമേഴ്‌സ് സംരംഭം നടത്തി വരികയാണ്. ഗുരുവായൂർ എൻ.ആർ.ഐ ഫോറം (UAE) കൂട്ടായ്മയുടെ മുൻ പ്രസിഡന്റാണ്‌. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, തൈക്കാട് അപ്പു മാസ്റ്റർ മെമ്മോറിയൽ സ്‌കൂൾ എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയും കൂടിയാണ്. ഭാര്യ ഷിജിന; മക്കൾ: ഫിസ ഫാത്തിമ, ആദം.

LEAVE A REPLY

Please enter your comment!
Please enter your name here