ഗുരുവായൂർ: ക്ഷേത്രം പടിഞ്ഞാറെ ഗോപുരവാതിലിനു മുകളിലും കട്ടിളയിലും വെള്ളിയിൽ അലങ്കരിക്കുന്ന പണികൾ ചൊവ്വാഴ്ച രാത്രി പൂർത്തിയായി. ഇന്ന് ഗുരുവായൂരപ്പന് സമർപ്പിച്ചു. 50 ലക്ഷത്തോളം ചെലവിട്ടു കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘമാണ് ഗോപുരകവാടം വെള്ളിരൂപങ്ങളാൽ അലങ്കരിച്ച് വഴിപാടായി സമർപ്പിക്കുന്നത്. ഇന്ന് രാവിലെ ഒമ്പതരയ്ക്കാണ് സമർപ്പണ ചടങ്ങ് നടന്നത്. വാതിലിനു മുകളിൽ കണ്ണന്റെയ്യും കട്ടിളയിൽ അഷ്ടലക്ഷ്മിമാരുടെയും രൂപങ്ങളാണ് ഘടിപ്പിച്ചിട്ടുള്ളത്.

കിഴക്കേ ഗോപുരവാതിൽ കുംഭകോണം ഭക്തസംഘംതന്നെ 11 വർഷം മുമ്പ് വെള്ളിയിൽ അലങ്കരിച്ച് സമർപ്പിച്ചതാണ്. 1991 മുതൽ മുടങ്ങാതെ ഗുരുവായൂരപ്പന് ഓഗസ്റ്റ് എട്ടിന് ലക്ഷങ്ങളുടെ വഴിപാട് നടത്തുന്ന സംഘമാണ് കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘം. അലങ്കാര രൂപങ്ങളുടെ നിർമാണം നേരത്തെ കുംഭകോണത്ത് പൂർത്തിയാക്കിയിരുന്നു. അനുവാദം ലഭിച്ച ഉടൻ തിങ്കളാഴ്ച രാത്രി ഭക്തസംഘത്തിന്റെ ശില്പികൾ ഗുരുവായൂരിലെത്തി രൂപങ്ങൾ കവാടത്തിൽ സ്ഥാപിച്ചു തുടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here