കൊച്ചി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ കുറ്റസമ്മതത്തിന് താൻ ഒരുക്കമാണെന്ന് കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായർ അറിയിച്ചു. എൻഐഎ കോടതിയിലാണ് സന്ദീപ് നായർ ഇക്കാര്യം അറിയിച്ചത്.

കുറ്റസമ്മതം നടത്താൻ ഒരുക്കമാണെന്ന് അറിയിച്ചതിന് പുറമേ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും സന്ദീപ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി മുൻപാകെ തനിക്ക് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തണം എന്നാണ് സന്ദീപ് അറിയിച്ചിരിക്കുന്നത്. തന്റെ മൊഴികൾ കേസിൽ സുപ്രധാന തെളിവാകുമെന്നും സന്ദീപ് പറഞ്ഞു. അതേസമയം മാപ്പ് സാക്ഷിയായാലും ശിക്ഷ ഒഴിവാക്കുന്ന കാര്യം സംശയമാണെന്ന് കോടതിയും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here