ഗുരുവായൂര്‍: ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. പാരമ്പര്യ അവകാശികളായ മാതേപ്പാട്ട് രഘുനാഥ് നമ്പ്യാരാണ് 10 ലക്ഷത്തിലധികം രൂപ ദേവസ്വത്തിലടച്ച് പ്രതീകാത്മകമായി ആനയെ നടയിരുത്തിയത്. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചങ്ങ്. കൊടിമരച്ചുവട്ടില്‍ വെള്ളയും കരിമ്പടവും വിരിച്ച് ദേവസ്വത്തിലെ ബലറാം എന്ന ആനയെ ഇരുത്തിയായിരുന്നു ചടങ്ങ്. ഓതിക്കന്‍ മുന്നൂലം ഭവന്‍ നമ്പൂതിരി ചടങ്ങ് നിര്‍വ്വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജകുമാരി, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here