തിരുവനന്തപുരം: കോൺഗ്രസ് എംപിമാരുടെ നിലപാട് മാറ്റത്തെ എതിർത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള എംപിമാരുടെ നീക്കം അനുവദിക്കില്ല. ബെന്നി ബഹനാന്റെയും കെ മുരളീധരന്റെയും രാജിയിൽ മുല്ലപ്പള്ളി അതൃപ്തി പ്രകടിപ്പിച്ചു. ഇരുവരുടെയും രാജി പാർട്ടിക്ക് ക്ഷീണമായെന്നും മുല്ലപ്പള്ളി. എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്നും ഇരട്ടപദവിയിൽ എംഎല്‍എമാർ സ്ഥാനങ്ങൾ രാജി വച്ചിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബെന്നി ബഹനാൻ രാജി വച്ചതിന് പിന്നാലെ എ ഗ്രൂപ്പിൽ തർക്കം രൂക്ഷമായെന്നും വിവരം. ബെന്നി ബഹനാനോട് അനീതി കാട്ടിയെന്ന് നേതാക്കൾ പ്രതികരിച്ചു. ഗ്രൂപ്പിന് വേണ്ടിയാണ് കഴിഞ്ഞ തവണ ബെന്നി ബഹനാന് സീറ്റ് നിഷേധിക്കപ്പെട്ടത്. ബെന്നി ബഹനാന് എതിരെ വ്യാജപ്രചാരണം നടത്തി. ഗ്രൂപ്പിൽ രണ്ടാമനാക്കാനും ചിലർ ശ്രമിക്കുന്നു. ഗ്രൂപ്പിന് വേണ്ടി പ്രയത്‌നിച്ചവരെ തഴയുന്നതായും നേതാക്കള്‍ പരാതിപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here