ഗുരുവായൂർ: കേന്ദ്ര സർക്കാരിന്റെ കർഷക ബില്ല് കർഷക ദ്രോഹം ആണെന്ന് ആരോപിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ മറ്റം bsnl ഓഫീസിന് മുൻപിൽ ധർണ നടത്തി… തുടർന്ന് കർഷക രുടെ നേതൃത്വത്തിൽ തൊട്ടടുത്ത കൃഷി ഭൂമിയിൽ വെച്ച് കർഷക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു…. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് N. A. നൗഷാദ് ന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഡിസിസി സെക്രട്ടറി V. വേണുഗോപാൽ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ നേതാക്കൾ ആയ ജെയ്സൺ ചാക്കോ, adv. P. V. നിവാസ്, അപ്പു ആളൂർ , ഷാജു തരകൻ, ജെസ്റ്റിൻ കൂനംമൂച്ചി, ബാങ്ക് പ്രസിഡന്റ് E. A. ജോസ് മാസ്റ്റർ, വാസു ആളൂർ,അൽഫോൻസാ ഗ്രേയ്‌സൺ മണ്ഡലം നേതാക്കൾ ആയ N. M. നജീർ, T L. ലോനപ്പൻ, ബാങ്ക് ഡയരക്ടർ മാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here