ഗുരുവായൂർ: കേന്ദ്ര സർക്കാരിൻ്റെ കർഷകജനദ്രോഹ നയത്തിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.കാർഷിക വിളകൾക്ക് മതിയായ പരിരക്ഷയും, താങ്ങുവിലയും ഉറപ്പ് വരുത്തണമെന്നും, കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതരുതെന്നും ആവശ്യപ്പെട്ട് കൊണ്ടു് നടന്ന പ്രസ്തുതസമരം മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഉദയൻ , അരവിന്ദൻ പല്ലത്ത്, കെ.പി.എ.റഷീദ്, നിഖിൽജികൃഷ്ണൻ, മേഴ്സി ജോയ്, വി.എം.വഹാബ്, ശിവൻ പാലിയത്ത്, ഷൈലജ ദേവൻ, സി.എസ്.സൂരജ്, വി.കെ.ജയരാജ്, പ്രിയാ രാജേന്ദ്രൻ സി.അനിൽകുമാർ, സുഷാ ബാബു,, ഒ.ആർ. പ്രദീഷ്,ടി.വി.കൃഷ്ണ ദാസ് , പി.കെ.ജോർജ്, രാമൻ പല്ലത്ത്, ബാബു ഗുരുവായൂർ, സി.കെ സന്തോഷ്, പ്രമീള ശിവശങ്കരൻ എന്നിവർ സംസാരിച്ചു. ജനകീയസമരത്തിന് മറ്റു് നേതാക്കളായ എ.എം. ജവഹർ , ജോയ് തോമാസ് , പ്രേംകുമാർ. ജി മേനോൻ, ഫ്രാൻസി. എ.കൃഷ്ണപ്രസാദ്, പി.എം.മുഹമ്മദുണ്ണി, ജയരാജ് മേനോൻ ,നവനീത്, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here