സംഗീത ലോകത്ത് മികച്ച സംഭാവനകൾ സമ്മാനിച്ചിട്ടുള്ള എസ്പി ബാലസുഭ്രഹ്മണ്യം സംഗീത രംഗത്ത് തന്നെ നിരവധി റെക്കോർഡുകളുമിട്ടിട്ടുണ്ട്. ഗിന്നസ് റെക്കോർഡ് അവയിലൊന്ന് മാത്രമാണ്.

എസ്പിബിയെ ഭാഗ്യചിഹ്നമായാണ് സിനിമാ ലോകം കണ്ടിരുന്നത്. മിക്ക ചിത്രങ്ങളുടേയും തുടക്കത്തിൽ എസ്പിബിയുടെ ഒരു പാട്ട് ഉൾപ്പെടുത്തിയിരുന്നതും അതുകൊണ്ട് തന്നെയാണ്. ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിന് എസ്പി ബാലസുഭ്രഹ്മണ്യത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്. നാൽപ്പതിനായിരത്തോളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചിരിക്കുന്നത്. 16 ഭാഷകളിലായാണ് എസ്പിബിനാൽപ്പതിായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചത്.

ഇതിന് പുറമെ ഒരു ദിവസം ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിനും എസ്പിബിക്ക് റെക്കോർഡുണ്ട്. 12 മണിക്കൂറിനുള്ളിൽ 21 ഗാനങ്ങൾ ആലപിച്ചതിനാണ് റെക്കോർഡ്. ഉപേന്ദ്ര കുമാർ എന്ന കമ്പോസറിന് വേണ്ടിയായിരുന്നു എസ്പിബി ഇത്രയധികം ഗാനങ്ങൾ ഒരു ദിവസം ആലപിച്ചത്. ഇതിന് പുറമെ തമിഴിൽ ഒരു ദിവസം 19 ഗാനങ്ങളും ഹിന്ദിയിൽ ഒറ്റ ദിവസത്തിൽ 19 ഗാനങ്ങളും പാടിയിട്ടുണ്ട്.

ഇതിന് പുറമെ മികച്ച ഗായകനുള്ള ആറ് ദേശിയ പുരസ്‌കാരങ്ങൾ, ഫിലിം ഫെയർ പുരസ്‌കാരങ്ങൾ, എൻടിആർ പുരസ്‌കാരം, ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം, പത്മശ്രീ, പത്മഭൂഷൻ, എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here