ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ മൈതാനം കായികതാരങ്ങൾക്ക് പരിശീലനത്തിനും, ആവശ്യക്കാർക്ക് ‘ വ്യായാമം നടത്തുന്നതിനുമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുതന്നെ മൈതാനങ്ങളിൽ അവസരമുണ്ടാക്കണമെന്നും അതിനായി മുൻകാലങ്ങളിൽ നടന്നു വന്നിരുന്നതു പോലെ ചെയ്യുന്നതിനും മൈതാനങ്ങൾ തുറന്നുകൊടുക്കണമെന്നും അപേക്ഷിക്കുന്നു.

മാസങ്ങളായി ഈ മൈതാനങ്ങളൊക്കെ പൂട്ടിയിട്ടിരിക്കുന്നതിനാൽ സ്ഥിരമായി വ്യായാമം ചെയ്യുന്നവരൊക്കെ വലിയ പ്രയാസത്തിലായിരിക്കുകയാണ് പലരും നിവർത്തികേടുകൊണ്ട് പൊതുറോഡുകളിലാണ് ഓട്ടവും , നടത്തവും തുടങ്ങിയ വ്യായാമങ്ങൾ ചെയ്തു വരുന്നത്. വലിയ രീതിയിൽ വാഹനങ്ങൾ റോഡിലിറങ്ങിയ സാഹചര്യത്തിൽ വ്യായാമക്കാർക്ക് അപകടങ്ങൾക്ക് സാധ്യത കൂടുതലാണ്. മാത്രമല്ല ഗുരുവായൂരിന്റെ നാനാഭാഗങ്ങളിലുമുള്ള റോഡുകളിൽ തെരുവുനായ്ക്കളുടെ ശല്യം കൂടുതലുള്ളതുകൊണ്ടും വ്യായാമക്കാർക്ക്നേരെ ആക്രമണ സാധ്യതയും കൂടുതലാണ്. അതു കൊണ്ടു തന്നെ എത്രയും വേഗം ഗുരുവായൂരിലെ മൈതാനങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് ഭരണാധികാരികളോടായി കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ: കെ പി ഉദയൻ ആവശ്യപ്പെട്ടു. മുൻ ഫുട്ബോൾ താരം കൂടിയാണ്. കെ പി ഉദയൻ.

LEAVE A REPLY

Please enter your comment!
Please enter your name here