ചെന്നൈ: ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. എസ്പിബി ചികിത്സയിൽ കഴിയുന്ന ചെന്നൈ എംജിഎം ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറായി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ബാലസുബ്രഹ്മണ്യമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് എഴുപത്തിനാലുകാരനായ എസ്പിബിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റൻസിവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. എസ്പിബി തന്നെയാണ് തനിക്കു കോവിഡ് പോസിറ്റിവ് ആയ വിവരം സാമുഹ്യ മാധ്യമം വഴി അറിയിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here