52 അംഗങ്ങളുമായി കേരളത്തിലെ ആദ്യത്തെ BNl പ്ലാറ്റിനം ചാപ്റ്റർ, ഗുരുവായൂർ BNl ഇൻഫിനിറ്റി ചാപ്റ്റർ ഓൺലൈൻ ലോഞ്ച് ചെയ്തു.

ഗുരുവായൂർ: BNI യുടെ കേരളത്തിലെ ചരിത്ര നിമിഷത്തിന് സാക്ഷിയായി, തശൂരിലെ 7-ാമത്തെയും ഏറ്റവും വലിയ ബി‌എൻ‌ഐ ചാപ്റ്റർ ലോഞ്ച് ഗുരുവായൂരിൽ നടന്നു. 52 അംഗങ്ങളും 68 സന്ദർശകരും, 2 Cr ബിസിനസും 200ൽ പരം റഫറലുകളുമായാണ് കേരളത്തിലെ ആദ്യത്തെ BNl പ്ലാറ്റിനം ചാപ്റ്ററായാണ് ഗുരുവായൂർ BNl ഇൻഫിനിറ്റി ചാപ്റ്റർ ഓൺലൈനിലൂടെ ലോഞ്ച് ചെയ്തത്.

എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ബെസ്റ്റിൻ ജോയ്, വേദ ബെസ്റ്റിൻ, ലോഞ്ച് അമ്പാസിഡറായ ഫറസ് ബാബുവിൻ്റെയും ഗുരുവായൂർ ചാപ്റ്റർ പ്രസിഡൻ്റ് ജെയ്സൻ ആളൂക്കാരൻ, സെക്രട്ടറി ജോസഫ് മുട്ടത്ത്, വൈസ് പ്രസിഡൻറ് ഫാരിഷ് തഹാനി, ലീഡ് വിസിറ്റർ ഹോസ്റ്റ് കുഞ്ഞിമോൻ ഇബ്രാഹിം, തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന അശ്രാന്ത പരിശ്രമമാണ് ഗുരുവായൂർ ചാപ്റ്റർ, പ്ലാറ്റിനം ചാപ്റ്ററായി പരിണമിച്ചത്.

ചൊവ്വാഴ്ച രാവിലെ ഓൺലൈനിൽ BNI ഗുരുവായൂർ പ്ലാറ്റിനം ചാപ്റ്റർ ഔദ്യോധികമായി ലോഞ്ച് ചെയ്തു. ഗുരുവായൂർ ചാപ്റ്ററിലെ 52 അംഗങ്ങളും, കുന്നംകുളം, തൃശൂർ ചാപ്റ്റർ തുടങ്ങി ലോകത്തിൻ്റെ പല ഭാഗത്തു നിന്നുമുള്ള അംഗങ്ങളും സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി തന്നെയാണ് ലോഞ്ച് എന്നത് ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ്.

35 വർഷം പഴക്കമുള്ള ബിസിനസ്സ്, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് ഓർഗനൈസേഷനാണ് ബി‌എൻ‌ഐ, അത് ഓരോ വ്യാപാരത്തിൽ നിന്നോ തൊഴിലിൽ നിന്നോ ഒരാളെ മാത്രമേ ഒരു അധ്യായത്തിൽ ചേരാൻ അനുവദിക്കൂ. ലോകമെമ്പാടും, 74 വിവിധ രാജ്യങ്ങളിൽ, 3000 വ്യത്യസ്ത തരം തൊഴിലുകളിൽ നിന്ന് ബി‌എൻ‌ഐക്ക് 270,000+ അംഗങ്ങളുണ്ട്, ഇവരെല്ലാം ബി‌എൻ‌ഐയുടെ ഫലമായി വർദ്ധിച്ച റഫറൽ ബിസിനസിൽ നിന്ന് പ്രയോജനം നേടി. 1985 ൽ ഡോ. ഇവാൻ മിസ്നർ സ്ഥാപിച്ച ബി‌എൻ‌ഐയുടെ ആസ്ഥാനം യു‌എസ്‌എയിലെ നോർത്ത് കരോലിനയിലെ ഷാർലറ്റിലാണ്. BNI വിദ്യാഭ്യാസ അവതരണവുമായി ശ്രീ മാക്, ശ്രീ അതുൽ, ഖത്തറിൽ നിന്ന് ശ്രീ ഷബീബ്, കൊച്ചിയിൽ നിന്ന് ശ്രീ അനിൽ, തിരുവനന്തപുരത്ത് നിന്ന് ശ്രീ വികാസ് അഗർവാൾ, കോഴിക്കോട് നിന്ന് ഡോ. ഷെരീഫ്, ഷിജു, കോട്ടയത്ത് നിന്ന് ടോമി ജോസഫ്, പാലക്കാട് നിന്ന് അബ്ദുൾ സലാം തുടങ്ങിയ BNI മുതിർന്ന അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഈ ഓർഗനൈസേഷന്റെ തത്ത്വചിന്ത ഗിവേഴ്‌സ് ഗെയിന്റെ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റുള്ളവർക്ക് ബിസിനസ്സ് നൽകുന്നതിലൂടെ, നിങ്ങൾക്ക് പ്രതിഫലമായി ബിസിനസ്സ് ലഭിക്കും. “എന്താണ് സംഭവിക്കുന്നത്, ചുറ്റും വരുന്നു” എന്ന പഴയ ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവചിക്കുന്നത്.

With Best Compliments from…

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Ranjith P Devadas

Editor-In-Chief : guruvayoorOnline.com

Leave a Reply

Your email address will not be published. Required fields are marked *