guruvayoorOnline.com website

ഗുരുവായൂർ: ഈ വർഷത്തെ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ന്യത്ത സംഗീതോത്സവത്തിന്റെ ഭാഗമായി പ്രശസ്ത ചുമർചിത്ര കലാചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ സ്മാരക പുരസ്കാരം പ്രശസ്ത മിഴാവ് വാദകനും, പാഠക കല ഉൾപ്പെടെ നിരവധി ക്ഷേത്രകലകളിൽ പ്രവീണനായ . കലാമണ്ഡലം ഈശ്വരനുണ്ണിക്ക് നൽകും 5001 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം .

മാധ്യമ പ്രവർത്തകൻ വി പി ഉണ്ണികൃഷ്ണൻ, ഗുരുവായൂർ ദേവസ്വം റിട്ടയേർഡ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ നാരായണൻ, ഗുരുവായുർ ക്ഷേത്രം കൃഷ്ണനാട്ടം കലാനിലയം റിട്ടയേർഡ് ആശാൻ .കെ. സുകുമാരൻ എന്നിവരടങ്ങുന്ന പാനലാണ് കലാമണ്ഡലം ഈശ്വരനുണ്ണിയെ തിരഞെടുത്തത്. വാർത്താ സമ്മേളനത്തിൽ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ ശ്രീ വി പി ആനന്ദൻ, ശ്രീ കെ കെ ഗോവിന്ദദാസ്, ശ്രീ പി സുനിൽകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ വി കെ ഓമനക്കുട്ടൻ എന്നിവരും സംബന്ധിച്ചു

മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിന്റെ ചെയർമാൻ ഉൾപ്പെടെയുള്ള 3 അംഗങ്ങളുടെ കാലാവധി 21 ന് അവസാനിച്ചതായി ചെയർമാൻ ജി കെ പ്രകാശൻ അറിയിച്ചു . ട്രസ്റ്റി ബോർഡിന്റെ 2 വർഷക്കാലയളവിനുള്ളിൽ നിരവധി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 3 കോടി രൂപ ചെലവിൽ ക്ഷേത്രക്കുളം നവീകരണ പ്രവർത്തികൾ, ഒന്നര കോടി രൂപ ചിലവിൽ ഓഡിറ്റോറിയം നവീകരണ പ്രവർത്തികൾ എന്നിവ നിർവ്വഹിക്കപ്പെട്ടിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here