കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന്റെ വിദേശയാത്രകളെ കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തും. ജലീലിന് യുഎഇ കോണ്‍സുലേറ്റുമായുള്ളത് ഓദ്യോഗിക ബന്ധമല്ലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ജലീലിന്റെ വിദേശയാത്രകളെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.

 

മന്ത്രിയുടെ ഫോണ്‍ രേഖകള്‍ എന്‍ഐഎ വിശദമായി പരിശോധിക്കും. വിദേശയാത്രക്കിടെ ആരാണ് ജലീലിനൊപ്പം ഉണ്ടായിരുന്നതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ജലീല്‍ എന്‍ഐഎക്ക് നല്‍കിയ മൊഴി വിശകലനം ചെയ്ത ശേഷം വീണ്ടും മന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. മതഗ്രന്ഥത്തിന്റെ മറവില്‍ മന്ത്രി സ്വര്‍ണ്ണം കടത്തിയോ എന്നതും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

 

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മതഗ്രന്ഥങ്ങള്‍ കൊണ്ടു പോകുന്നതിനായി സി ആപ്റ്റിന്റെ വാഹനമാണ് ജലീൽ ഉപയോഗിച്ചത്. ഈ വാഹനത്തില്‍ ജി പി എസ് സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ വാഹനം തൃശൂര്‍ എത്തിയപ്പോള്‍ മുതല്‍ ജിപിഎസ് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനു പുറമെ മതഗ്രന്ഥങ്ങള്‍ അടങ്ങിയ പാഴ്‌സലിന്റെ ഭാരത്തില്‍ വന്ന വ്യത്യാസവും എന്‍ഐഎ പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here